Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BatteringRam

കപ്പൽ തലക്കിടിച്ചു മുക്കും കടലിലെ വേട്ടക്കാരൻ; സ്പേം തിമിംഗലത്തിന്‍റെ തലയുടെ പാതി നാ​ച്ചു​റ​ൽ 'ഷോ​ക്ക് അ​ബ്സോ​ർ​ബ​ർ'

'മോബി ഡിക്' എന്ന നോവൽ മലയാളിക്കും സുപരിചിതം. 175 വർഷം മുന്പ്, 1851-ലാണ് ഹെർമൻ മെൽവിൽ തന്‍റെ നോവൽ പ്രസിദ്ധീകരിക്കുന്നത്. തിമിംഗലവേട്ടയും ആക്രമണകാരികളായ തിമിംഗലങ്ങളുടെയും കഥയാണ് ആ ക്ലാസിക് കൃതി വായനക്കാരുമായി പങ്കുവയ്ക്കുന്നത്. നോ​വ​ലി​ൽ കൂ​റ്റ​ൻ തി​മിം​ഗ​ലം ക​പ്പ​ലിനെ ത​ല​യ്ക്കിടിച്ചു മു​ക്കു​ന്ന സന്ദർഭമുണ്ട്. നൂ​റ്റാ​ണ്ടു​ക​ളാ​യി നാ​വി​ക​രു​ടെ ക​ഥ​ക​ളി​ൽ മാ​ത്രം കേ​ട്ടി​രു​ന്ന ഭയാനകസംഭവം കേ​വ​ലം സാ​ഹി​ത്യ ഭാ​വ​ന​യ​ല്ലെ​ന്നും, സ്പേം ​തി​മിം​ഗ​ല​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഭീ​മാ​കാ​ര​മാ​യ ത​ല ശ​ക്തി​യേ​റി​യ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും ഗവേഷകർ സ്ഥി​രീ​ക​രി​ച്ചു. ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് തി​മിം​ഗ​ല​ങ്ങ​ൾ പരസ്പരം തലകൊണ്ടിടിക്കുന്നതും ഗ​വേ​ഷ​ക​ർ ആ​ദ്യ​മാ​യി കാ​മ​റ​യി​ൽ പ​ക​ർ​ത്തി.

1820-ൽ ​ഗ​ലാ​പഗോ​സ് ദ്വീ​പു​ക​ൾ​ക്കു സ​മീ​പം 'എ​സെ​ക്സ്' എ​ന്ന തി​മിം​ഗ​ല വേ​ട്ട​ക്ക​പ്പ​ലി​നെ ഒ​രു സ്പേം ​തി​മിം​ഗ​ലം ത​ല​യ്ക്കിടിച്ചു മു​ക്കി​യ സം​ഭ​വ​മാ​ണ് 'മോ​ബി ഡി​ക്' എ​ന്ന നോ​വ​ലെഴുതാൻ ഹെൽമൻ മെൽവിലിനു പ്രചോദനമായത്. നാ​വി​ക​ർ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പ​ങ്കുവ​ച്ചെ​ങ്കി​ലും, തി​മിം​ഗ​ല​ങ്ങ​ൾ ത​ങ്ങ​ളു​ടെ ത​ല ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​മോ എ​ന്ന​തി​ൽ ശാ​സ്ത്ര​ജ്ഞ​ർ​ക്കി​ട​യി​ൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. തി​മിം​ഗ​ലത്തിന്‍റെ ത​ല​യ്ക്ക് ഇ​ടി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ത് അ​പൂ​ർവ​മാ​യി​രി​ക്കാം എ​ന്നാ​യി​രു​ന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നത്.

എ​ന്നാ​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ്, ഹ​വാ​യ് സ​ർ​വ​ക​ലാ​ശാ​ല​കളിലെ ഗ​വേ​ഷ​സംഘം അ​സോ​റെ​സ്, ബ​ലേ​റി​ക് ദ്വീ​പു​ക​ൾ​ക്കു സ​മീ​പം ന​ട​ത്തി​യ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു തി​മിം​ഗ​ല​ങ്ങ​ൾ പ​ര​സ്പ​രം ത​ല​കൊണ്ടിടിക്കുന്നതു പകർത്തിയത്.

Latest News

Corehub Up